Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

 ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കൗമാര താരം ഷഫാലി വര്‍മ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്.  ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാമത്. ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യയ്ക്കാരിയാണ് ഷെഫാലി. നേരത്തെ മിതാലി രാജ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam