Mon. Dec 23rd, 2024
കൊച്ചി:

പന്തീരങ്കാവ് യുഎപിഎ കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റേയാളെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആരോപണം. അലനെയോ താഹയെയോ മാപ്പുസാക്ഷിയാക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. താഹയുടെ സഹോദരന്‍ ഇജാസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മതിയായ  തെളിവില്ലാത്തതിനാലാണ് എന്‍ഐഎയുടെ ഈ നീക്കം. ഇരുവരും എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടില്ലെന്ന് ഇജാസ് പറയുന്നു. രണ്ടുപേരും നിരപരാധികളാണ്. അതിനാല്‍ രണ്ടു പേരും രക്ഷപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.