Thu. Dec 19th, 2024
ന്യൂഡൽഹി:

ഡല്‍ഹി കലാപത്തില്‍ ഗുരുതര ആരോപണങ്ങളുമായി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം തുടങ്ങുന്നതിന് ഒരു ദിവസംമുൻപ്  തന്നെ ഇവരെ ഇവിടെ എത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ  പ്രതികരണം.