Mon. Dec 23rd, 2024
മുംബൈ:

 
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത രണ്ട് കൗണ്‍സിലര്‍മാരെ മഹാരാഷ്ട്ര ബിജെപി സസ്പെന്‍ഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസ്സാക്കിയതിന് പിന്നാലെയാണ് നടപടി. സേലു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിനോദ് ബോറഡെ, പാളം മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബാലാ സാഹിബ് റോക്കഡെ എന്നിവരെയാണ് സസ്പെന്‍‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാതെയാണ് കത്ത് പുറത്ത് വിട്ടത്.