Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് തിരിച്ചടി. ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന കോഹ്ലി കുത്തനെ താഴോട്ട് പോയി. സ്റ്റീവ് സ്മിത്തുമായി ഇഞ്ചോടിച്ച് നിന്നിരുന്ന കോലി ഒറ്റ പരമ്പരയോടെ താഴോട്ടു വീണ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 911 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 886 പോയിന്റും. കഴിഞ്ഞ നാലു ഇന്നിങ്‌സുകളില്‍ നിന്നുമായി 38 റണ്‍സ് മാത്രമേ കോലിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിള്ളു. ഇതാണ് റാങ്കിങ്ങില്‍ തിരിച്ചടിയായത്. 

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനും കാലിടറി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വില്യംസണ്‍ ഒരുപടിയിറങ്ങി നാലാം സ്ഥാനത്താണ് ഇപ്പോള്‍. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പതിനൊ

By Binsha Das

Digital Journalist at Woke Malayalam