Mon. Dec 23rd, 2024
തിരുവനന്തപുരം:

യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ച്‌ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്തെ എംജി റോഡില്‍ ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത്.സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിക്കുകയും ചെയ്തു. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.