Fri. Apr 4th, 2025
സ്വിറ്റ്സർലാൻഡ്:

കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.ദിവസങ്ങളോളം നോട്ടുകളില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നാണ് മുന്നറിയിപ്പിൽ ബാങ്ക് വിശദമാക്കുന്നത്.