Sun. Sep 8th, 2024
ഡൽഹി:

വടക്ക് കിഴക്കൻ ഡൽഹിയിലെ അക്രമത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിർ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. കേസിൽ നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും താഹിർ ഒളിവിൽ അല്ലെന്നും പോലീസ് വ്യക്തമാക്കി. ജാഫ്രബാദിൽ പൗരത്വ നിയമ അനുകൂലികള്‍ക്ക് നേരെ നിറയൊഴിച്ചതിന് അറസ്റ്റിലായ ഷാരൂഖിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam