Thu. May 2nd, 2024

പെരുമ്പാവൂര്‍:

യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീരമേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ചലച്ചിത്ര താരം ജയറാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചു. പെരുമ്പാവൂര്‍ തോട്ടുവയലിലിുള്ള ജയറാമിന്‍റെ ‍ഡയറി ഫാം കേരള ഫീഡ്സിന്‍റെ മാതൃകാ ഫാമായി മാറ്റുമെന്ന് കേരള ഫീഡ്സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായരും, എംഡി ഡോ. ബി ശ്രീകുമാറും വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

കാലിവളര്‍ത്തല്‍ രംഗത്തേക്ക് യുവാക്കൾ കൂടുതലായി കടന്നു വരണം. നവ സംരംഭകർക്ക് എല്ലാവിധ പ്രോൽസാഹനവും കേരള ഫീഡ്സിന്റെ സംരംഭക സെൽവഴി നൽകുമെന്നും  ഇന്ദുശേഖരന്‍ നായര്‍ വ്യക്തമാക്കി. കാലി വളർത്തലിന് കേരള ഫീഡ്സ് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. അത്യൂൽപാദന ശേഷിയുള്ള ഇളം കറവയുള്ള പശുക്കൾക്കായി ഡയറി റിച്ച് പ്ലസ് എന്ന കാലിത്തീറ്റ ജനുവരി മാസം മുഖ്യമന്ത്രി വിപണിയിലിറക്കിയിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam