Thu. May 2nd, 2024

എറണാകുളം:

പള്ളി കൈയ്യേറ്റത്തിനും പോലീസിന്റെ അതിക്രമങ്ങൾക്കുമെതിരെ പ്രാർത്ഥനാ സത്യാഗ്രഹ സമരം ആരംഭിച്ചു. ഹെെക്കോടതി ജങ്ഷനില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹസമരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ  ഉദ്ഘാടനം ചെയ്തു. നിയമം നടപ്പാക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ അതില്‍ നീതിയും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കണമെന്നു കതോലിക്ക ബാവ പറഞ്ഞു. നീതിന്യായ വ്യവസ്ഥകള്‍ക്ക് പോലും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കോടതി വിധികള്‍ തിരുത്തുക, കോടതികള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കാതിരിക്കുക, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന 357 പള്ളികളുടെ കേസുകളിൽ കീഴ്‌ക്കോടതികൾ വിധി പ്രസ്താവിക്കാതിരിക്കുക, സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ള 304 കേസുകളിലെ റിപ്പോർട്ടുകൾ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.

നേരത്തെ, സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കാനായില്ല. തുടര്‍ന്ന്  സുപ്രീം കോടതി വിധി ഉപയോഗിച്ച് വിശുദ്ധന്റ കബറിടം പൊളിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് യാക്കോബാ വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം കോടതിയെ സമീപിച്ചിരുന്നു. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കെതിരെ കോതമംഗലം പോലീസ് കേസ് എടുക്കുകയുണ്ടായി. കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദ്ധേശിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam