Sun. Apr 28th, 2024

പള്ളുരുത്തി:

മലയാളത്തിന്‍റെ സംഗീതസാമ്രാട്ട് എംകെ അര്‍ജുനന്‍റെ എണ്‍പത്തിനാലാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചു. സുഹൃത്തുക്കളും ശിഷ്യരും ചേർന്നാണ് പള്ളുരുത്തിയിലെ വീട്ടിൽ ഇത്തവണ ആഘോഷം സംഘടിപ്പിച്ചത്. സംഗീതകുലപതിക്ക് പിറന്നാൾദിന ആശംസകളുമായി രാവിലെമുതൽ സംഗീതപ്രേമികൾ ഇവിടേക്ക് ഒഴുകിയെത്തി. കേക്ക് മുറിച്ചശേഷം ആരാധകനായ ദീപം വത്സൻ എഴുതിയ അര്‍ജുനന്‍ മാഷുടെ ജീവിതകഥയായ “അർജുനസംഗീതം’ എന്ന പുസ്തകം പിറന്നാൾസമ്മാനമായി നൽകി. കാനം രാജേന്ദ്രന്‍, ഡോ. കെഎസ് രാധാകൃഷ്ണന്‍, പ്രദീപ് പള്ളുരുത്തി തുടങ്ങിയവര്‍ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു.

 

By Binsha Das

Digital Journalist at Woke Malayalam