Sat. Apr 27th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കോവിഡ്19 പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോകമെമ്പാടും കോവിഡ് 19  പടർന്നതോടെ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്നും കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  നിലവില്‍ സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വെച്ചത് ഗൾഫ് രാജ്യങ്ങളിലെ സമ്പദ്ഘടനയെ ബാധിക്കുമെന്നും ആയതിനാൽ കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തെ നേരിട്ട് ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

By Arya MR