Fri. Apr 19th, 2024

എറണാകുളം:

ചുട്ടുപൊള്ളുന്ന ചൂടിനെ മാറ്റിനിര്‍ത്തി കാക്കൂരിലെ വയല്‍ നഗരിയില്‍ നൂറുകണക്കിന് പേരാണ് കാര്‍- ബെക്ക് മഡ് റേസ് കാണാന്‍ ഒഴുകിയെത്തിയത്. കാക്കൂർ കാളവയൽ കാർഷികമേളയുടെ ഭാഗമായി മഡ് റേസ് മത്സരങ്ങൾ രണ്ട്  ദിവസങ്ങളിലാണ് നടന്നത്. ഫോറിൻ ഓപ്പൺ മോട്ടോ വൺ – ടു, ഇന്ത്യൻ ഓപ്പൺ മോട്ടോ വൺ-ടു, അമച്വർ ക്ലാസ് മോട്ടോ വൺ-ടു, ബുള്ളറ്റ് ക്ലാസ് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബൈക്ക് മഡ് റേസ് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെഎൻ സുഗതൻ നിർവഹിച്ചു. മഡ് കാർ റേസ്  മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓപ്പൺ മോട്ടോ വൺ വിഭാഗത്തിൽ എസ് അരുൺ, എൻ എൻ അനൂപ്,അമൽ വർഗീസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

By Binsha Das

Digital Journalist at Woke Malayalam