ന്യൂഡല്‍ഹി:
കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസീലന്‍ഡ് പര്യടനത്തില്‍ ട്വന്റി-20, ഏകദിന-ടെസ്റ്റ് പരമ്പരകളിലൊന്നും കോഹ്ലിക്ക് തിളങ്ങാനായില്ല. ഇപ്പോഴിതാ, ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാനെന്ന് വിശേഷണമുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍റെ പിഴവ് ചൂണ്ടികാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. കോലിയുടെ ബാറ്റിങ് ശൈലിയില്‍ സംഭവിക്കുന്ന സാങ്കേതികപ്പിഴവാണ് പ്രശ്‌നമെന്ന് ലക്ഷ്മണ്‍ പറയുന്നു.
വിക്കറ്റിന് മുന്നില്‍ കുരുങ്ങുന്നതല്ല കോലിക്ക് സംഭവിക്കുന്ന പിഴവ്. മറിച്ച് പന്തിനെ എതിരിടുമ്പോള്‍ ബാറ്റു താഴേക്ക് എത്തുന്ന വിധമാണ് താരത്തിന് വിനയാവുന്നത്, ലക്ഷ്മണ്‍ വ്യക്തമാക്കി. 2014 -ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും സമാനമായ രീതിയിലായിരുന്നു കോലിയെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തുടരെ പുറത്താക്കിയതെന്നും ലക്ഷ്മണ്‍ ഓര്‍മ്മിപ്പിച്ചു.