Thu. Mar 28th, 2024

ഓസ്ട്രേലിയ:

വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വനിതകളും സെമിയില്‍ കടന്നു. ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരുടെ വിജയം.  ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചിന് 155 റണ്‍സെടുത്തു. ന്യൂസീലന്‍ഡ് 20 ഓവറില്‍ ഏഴിന് 151 റണ്‍സും നേടി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ബേത് മൂണിയുടെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. നേരത്തെ എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും ബി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളും സെമിയിലെത്തിയിരുന്നു. ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സെമി ഫൈനലില്‍ ആരൊക്കെ തമ്മിലാവും കളിക്കുക എന്നത് വ്യക്തമാവുക.

By Binsha Das

Digital Journalist at Woke Malayalam