Tue. Oct 21st, 2025

ശ്രീലങ്ക:

വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി ശ്രീലങ്ക. ഇരുപത്തിയേഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനലില്‍ എത്താതെ പുറത്തായിരുന്നു. ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 15.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം ശശികല സിരിവര്‍ധനയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. വിരമിക്കല്‍ മത്സരത്തില്‍ നാല് വിക്കറ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam