Mon. Dec 23rd, 2024
എറണാകുളം:
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കഴിഞ്ഞദിവസങ്ങളിൽ നാൽപ്പത്തിരണ്ടോളം പേരുടെ മരണത്തിനിടയാക്കിയതെന്ന് ശശി തരൂര്‍ എംപി. അസഹിഷ്ണുതയും വിദ്വേഷവും കലർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആഗോള ഭീകരവാദവും മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും വർധിച്ചുവരുന്ന കാലത്ത് പരസ്പരം ഇഴചേർന്ന് നിൽക്കുന്നതിൽ ഏറെ പ്രാധാന്യമുണ്ട്. റോട്ടറി ക്ലബ്ബിന്‍റെ   വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തരൂര്‍. ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ റോട്ടറിക്ക് ഏറെ സംഭാവനകൾ ചെയ്യാൻ കഴിയും. ചെറിയൊരു കൂട്ടം ആളുകൾ പല തട്ടുകളായി തിരിഞ്ഞ് വലിയ നേട്ടങ്ങളുണ്ടാക്കുന്നതിന് നല്ലൊരു ഉദാഹരണമാണ് റോട്ടറിയെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam