Tue. Apr 23rd, 2024
ലണ്ടൻ:

 ‘എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2’ വിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ‘എ ക്വയറ്റ് പ്ലേസ് ‘എന്ന ഹൊറര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ‘എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2’. ശബ്‍ദമുണ്ടാക്കിയാല്‍ ആക്രമിക്കുന്ന ഭീകരജീവികള്‍ക്ക് എതിരെ പൊരുതുന്ന ഒരു സ്ത്രീയുടെയും, അവരുടെ മക്കളുടെയും കഥയാണ് ചിത്രം.

ഒന്നാം ഭാഗം സംവിധാനം ചെയ്ത ജോണ്‍ ക്രസിന്‍സ്‍കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ചിത്രത്തിന്‍റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.