Mon. Dec 23rd, 2024
ദില്ലി:

വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ പരിക്കേറ്റ ഗർഭാവസ്ഥയിലുണ്ടായിരുന്ന യുവതി പ്രസവിച്ചു. പ്രതിസന്ധികളോട് മല്ലിട്ട് അരക്ഷിതാവസ്ഥയിൽ ജനിച്ച മകന് ‘ആസാദ്’ (സ്വാതന്ത്ര്യം) എന്നാണ് പേരിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രി അപ്രതീക്ഷതമായി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു ശബാന എന്ന യുവതിയെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചത്. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതിരുന്ന അക്രമകാരികൾ ശബാനയുടെ അടിവയറ്റിൽ തന്നെയാണ് ചവിട്ടിയതെന്ന് ആശുപത്രി കിടക്കിയിൽ ഇനിയും ഭീതി ഒഴിയാതെ കിടക്കുന്ന ശബാന മാധ്യമങ്ങളോട് പറഞ്ഞു. അക്രമികളുടെ കയ്യിൽ നിന്നും രക്ഷപെടാനായി വീടിന് വെളിയിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ കൊന്നുകളയുമെന്ന് ഭീഷണിയാണ് അക്രമകാരികൾ ഉയർത്തിയതെന്ന് ശബാന ഓർത്തെടുക്കുന്നു. 

By Arya MR