Mon. Dec 23rd, 2024
ദില്ലി:

നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും മുൻപ് സുപ്രീംകോടതി തള്ളിയിരുന്നു. നാളെയാണ് പ്രതികളുടെ  വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും നൽകിയ ഹർജി പാട്യാല ഹൗസ് കോടതിയും ഇന്ന് പരിഗണിക്കും.

By Arya MR