Mon. Apr 28th, 2025
ന്യൂഡൽഹി:
നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്‌റ്റേ ചെയ്തു. നാളെ വധശിക്ഷ ഉണ്ടാകില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചു.പ്രതികളിലൊരാളായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളിയിരുന്നു. കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹർജി നേരത്തേ രാഷ്​ട്രപതി തള്ളിയിരുന്നു.