Sun. Jan 19th, 2025
തിരുവനന്തപുരം:

പോലീസ് സേനയുടെ വെടിക്കോപ്പുകൾ കാണാതായ സംഭവവും ലൈഫ് പദ്ധതിയും ഇന്ന് തുടങ്ങുന്ന നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിൽ വിഷയങ്ങളാകും.  കഴിഞ്ഞ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് പൊലീസിലെ ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് സമർപ്പിച്ചത്. ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ചർച്ചയായേക്കുമെന്നാണ് സൂചന. അടുത്തമാസം എട്ട് വരെ സമ്മേളനം തുടരും. 

By Arya MR