Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡൽഹി കലാപത്തിൽ ഇരയാകപ്പെട്ട  ഹിന്ദു വിഭാഗക്കാർക്ക് ജനകീയ പിരിവിലൂടെ 71 ലക്ഷം രൂപ നൽകാൻ ഒരുങ്ങി കപിൽ മിശ്ര. ഞായറാഴ്ച്ച ട്വിറ്റര്‍ വഴിയുള്ള ആഹ്വാനത്തിലൂടെയാണ് ഡല്‍ഹി കലാപത്തിലെ ഇരകളായ ഹിന്ദുക്കള്‍ക്ക് സഹായം ആവശ്യപ്പെട്ട് കപില്‍ മിശ്ര രംഗത്തുവന്നത്. ‘ക്രൗഡ് കാഷ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ നടത്തിയ സഹായാവശ്യം 71 ലക്ഷം തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 23ന് ഡല്‍ഹിയില്‍ സിഎഎക്ക് അനുകൂലമായ റാലി മൗജാപൂരില്‍ നിന്നും ആരംഭിച്ചാണ് കപില്‍ മിശ്ര സംഘര്‍ഷത്തിന് തുടക്കമിടുന്നത്.