ഇറ്റലി:
കൊറോണ വൈറസ് ഭീതിയില്‍ ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ടീം യുവന്റസ്. ക്ലബ്ബിന്റെ അണ്ടര്‍-23 ടീം കഴിഞ്ഞാഴ്ച മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പിയാനീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ പിയാനിസിലെ മൂന്ന് താരങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ യുവന്റസ് അണ്ടര്‍-23 ടീമിലെ താരങ്ങളില്‍ പരിശോധന നടത്തി. എന്നാല്‍, ആരിലും രോഗം കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ എങ്ങനെ വെെറസ് ബാധ താരങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, അണ്ടര്‍-23 ടീമിന്റെ ഭാഗമായിരുന്നവരില്‍ ചിലര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. യുവന്‍റസ് താരങ്ങളെല്ലാം തന്നെ സംശയത്തിന്‍റെ നിഴലിലായ സാഹചര്യത്തില്‍ നപ്പോളി യുവന്‍റസുമായുള്ള മത്സരം മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന്, ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.