Wed. Jul 2nd, 2025

ന്യൂഡല്‍ഹി:

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോല്‍ക്കുന്നത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരെ പരമ്പര തോറ്റെങ്കിലും ഐസിസിയുടെ റാങ്കിങ്ങില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.  അതേസമയം, ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയ ന്യൂസിലാന്‍ഡ് ഐസിസിയുടെ റാങ്കിങിലും വന്‍ മുന്നേറ്റം നടത്തി. രണ്ടു സ്ഥാനങ്ങള്‍ കയറിയ കിവീസ് പുതിയ റാങ്കിങില്‍ രണ്ടാമതെത്തി. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ആറു പോയിന്റ് മാത്രമണ്. ഇന്ത്യക്കു 116ഉം ന്യൂസിലാന്‍ഡിനു 110ഉം പോയിന്റാണുള്ളത്.

By Binsha Das

Digital Journalist at Woke Malayalam