Sun. Jan 19th, 2025
വാഷിംഗ്ടൺ:

ഹാരിപോട്ടർ എന്നറിയപ്പെടുന്ന ഡാനിയല്‍ ജേക്കബ് റാഡ്ക്ലിഫ് ഒരു ഇംഗ്ലീഷ് നടനാണ്. ഇപ്പോളിതാ വര്‍ഷങ്ങളുടെ കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള അഭിനയം തനിക്ക് മടുത്തുവെന്നാണ് റാഡ്ക്ലിഫ് പറയുന്നത്. ഹാരിപോട്ടറിന്റെ സ്പിന്‍ ഓഫ് ആയി വന്ന ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് തേം എന്ന സിരിസില്‍ താന്‍ അഭിനയിക്കില്ല എന്നാണ് റാഡ്ക്ലിഫ് പറഞ്ഞത്. യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ഇല്ലാതെ തന്നെ മികച്ച രീതിയില്‍ ഫന്റാസ്റ്റിക് സീരീസ് മുന്നോട്ട് പോകുന്നുണ്ടെന്നും അതുകൊണ്ട് താൻ അതില്‍ അഭിനയിക്കണമെന്ന് ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളുടെ കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള അഭിനയം തനിക്ക് മടുത്തു എന്ന് റാഡ്ക്ലിഫ് കൂട്ടിച്ചേർത്തു.