Sun. Feb 23rd, 2025
തിരുവനന്തപുരം:

പോലീസ് സേനയുടെ വെടിയുണ്ടകൾ കാണാതായ കേസിൽ  ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും. ഇതുകൂടാതെ ക്യാമ്പിലെ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന രണ്ടു ലക്ഷം വെടിയുണ്ടകള്‍ ബാച്ചുകളായി എണ്ണി തിട്ടപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

By Arya MR