Sun. May 18th, 2025
തിരുവനന്തപുരം:

എസ്എ ക്യാമ്പിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി ഐ ജി റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി ക്രൈം ബ്രാഞ്ച്. 12,061 വെടിയുണ്ടകൾ കാണാതായെന്ന സിഐജി റിപ്പോർട്ട് തെറ്റാണെന്നും 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളൂവെന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരി വ്യക്തമാക്കി. മറ്റ് ബാറ്റാലിയനുകളിലേക്ക് വെടിയുണ്ടകൾ നൽകിയതായി രേഖകളുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും ക്രൈം ബ്രാഞ്ച് കൂട്ടിച്ചേർത്തു. അതേസമയം,  സായുധ സേന ആസ്ഥാനത്തു നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

By Arya MR