Fri. Nov 22nd, 2024
കോഴിക്കോട്:

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം എഴുതി നൽകിയാൽ മാത്രമേ ഇനിമുതൽ പ്രവേശനം നല്കുവുള്ളുവെന്ന സർക്കുലറുമായി കാലിക്കറ്റ് സർവകലാശാല. സർക്കുലർ പ്രകാരം ഇനി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പ്രവേശനം ലഭിക്കണമെങ്കില്‍ വിദ്യാർത്ഥിയോ രക്ഷിതാവോ ഒരു തരത്തിലുമുള്ള ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ് മൂലം നല്കണം. 2020-21 അധ്യയനവര്‍ഷം മുതലാണ് സർക്കുലറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

By Arya MR