Thu. Apr 25th, 2024
ദില്ലി:

ജിഎസ്ടി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്രത്തിന്റെ തീരുമാനം. 10 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് സമ്മാനത്തുക. എല്ലാ മാസവും ദേശീയ തലത്തിലെ ബംപര്‍ സമ്മാനത്തിനു പുറമേ, സംസ്ഥാന തലത്തില്‍‌ രണ്ടും മൂന്നും സമ്മാനവുമുണ്ടാകും എന്നാണ് റിപ്പോർട്ട്. ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ അന്തിമ ചര്‍ച്ച നടത്തിയ ശേഷം പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

By Athira Sreekumar

Digital Journalist at Woke Malayalam