Mon. Dec 23rd, 2024
മുംബൈ:

കൊറോണ ഭീതിയെ തുടർന്ന് നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്ന് 39, 029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍ 11,420ലുമാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 60 സെക്കന്‍ഡ് കൊണ്ട് കൂട്ടിച്ചേര്‍ത്തത് ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളമാണ്. എംആന്റ്എം, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ഉള്ളത്. 

By Athira Sreekumar

Digital Journalist at Woke Malayalam