Sat. Sep 6th, 2025

ഖത്തര്‍:

ബഹ്റൈനു പിന്നാലെ ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതിനു സൗദി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈത്തില്‍ 45 ഉം ബഹ്‌റൈനില്‍ 38 ഉം പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.കുവൈത്തില്‍ ആരും രാജ്യത്തിനു പുറത്തേക്കു പോകരുതെന്ന് നിര്‍ദേശമുണ്ട്.  യുഎഇയില്‍ മുന്‍കരുതലിന്റെ ഭാഗമായി നാളെ മുതല്‍ നഴ്‌സറികള്‍ അടച്ചിടണമെന്നു വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam