Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

സിഎഎക്കെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗിൽ സുരക്ഷയുടെ ഭാഗമായി പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശഹീൻ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന്​ ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നു. ഇതി​ന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ്​ സുരക്ഷാ നടപടി. വൻ പൊലീസ്​ സന്നാഹത്തേയും ശാഹീൻ ബാഗിൽ വിന്യസിച്ചിട്ടുണ്ട്​. ക്രമസമാധന പ്രശ്​നങ്ങളില്ലാതിരിക്കാൻ പൊലീസ്​ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന്​ ജോയിൻറ്​ കമീഷണർ ഡിസി ശ്രീവാസ്​തവ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam