Wed. Dec 25th, 2024

ആസാം:

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗുരുചരണ്‍ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയെ അറസ്റ്റു ചെയ്തു. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി, സനാതന ധര്‍മത്തെ അധിക്ഷേപിച്ചു, ഹിന്ദുസമുദായത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു തുടങ്ങിയവയാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി.

2002ലുണ്ടായ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ ഡല്‍ഹിയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിക്കുകയും മതവികാരം വ്രണപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam