Fri. Sep 5th, 2025
ദോഹ:

യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറിൽ ഇന്ന് ഒപ്പ് വയ്ക്കും. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ചടങ്ങിൽ മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാറിന് മുന്നോടിയായി  ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‍ല കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു.  അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾക്കാണ് ഇന്ന് ഫലം കാണാൻ പോകുന്നത്.

By Arya MR