Mon. Feb 17th, 2025
കൊച്ചി:

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയിൽ വീണ്ടും കോടതിയില്‍ സംശയങ്ങൾ ഉന്നയിച്ച് നടൻ ദിലീപ്. മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി കിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചു. ചോദ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിന് കൈമാറാനാണ് പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ, നടിയുടെ വാദം കേൾക്കാതെയുള്ള കോടതി നടപടിയെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. അതേസമയം, സാക്ഷി വിസ്താരത്തിനായി ഇന്നലെ കോടതിയിൽ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. 

By Arya MR