Tue. May 13th, 2025

കളമശ്ശേരി:

24-ാമത് സ്റ്റെസൺ അന്താരാഷ്‌ട്ര മൂട്ട് കോർട്ട്  മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കളമശ്ശേരിയിലെ നുവാൽസ് ടീം യോഗ്യത നേടി. ഏപ്രിലിൽ ഫ്ലോറിഡയിലാണ് മത്സരം നടക്കുന്നത്. നുവാൽസിലെ അവസാനവർഷ ബിഎ എൽഎൽബി വിദ്യാർഥികളായ പ്രണവ് വല്യത്താൻപിള്ള, ശിൽപ്പ പ്രസാദ്, മൂന്നാംവർഷ വിദ്യാർഥിനി അഷ്‌ന ദേവപ്രസാദ്‌ എന്നിവരാണ് യോഗ്യത നേടിയത്. ഹരിയാനയിലെ സോനാപേട്ട് ജിൻഡാൽ ഗ്ലോബൽ സ്കൂളിലാണ് യോഗ്യതാ മത്സരങ്ങൾ നടന്നത്.

By Binsha Das

Digital Journalist at Woke Malayalam