Wed. Nov 6th, 2024
അമേരിക്ക:

ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ചൊ​വ്വാ​ഴ്ച രാ​ത്രിയോ​​ടെയാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാനസികാരോഗ്യരംഗത്തെ ചികിത്സ, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്നാണ് ധാരണയായത്

പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് അറിയിച്ചു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മോദി. 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് പറഞ്ഞു.