Fri. Jan 24th, 2025
തിരുവനന്തപുരം:

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പവൻ ഹൻസ് എന്ന കമ്പനിക്ക് ഒന്നേ മുക്കാൽ കോടി അനുവദിച്ച് കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കി. 20 മണിക്കൂർ പറക്കാൻ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നും ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർ നൽകണമെന്നുമായിരുന്നു പവൻ ഹൻസ്  ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും ഈ കരാർ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam