Thu. Apr 25th, 2024
ദില്ലി:

ദില്ലി കലാപം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ദില്ലി പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. എല്ലാം പോലീസിന്റെ കണ്മുന്നിലാണ് നടന്നതെന്നും ദില്ലി പോലീസിന് പ്രൊഫഷണലിസം ഇല്ലാത്തതുകൊണ്ടാണ് ആക്രമണം തുടരുന്നതെന്നും ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. പോലീസ് സേനയിൽ നവീകരണം ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ദില്ലി പോലീസിനോട് ബ്രിട്ടീഷ് പോലീസിനെ കണ്ടുപഠിക്കാനും ഉപദേശിച്ചു. അതേസമയം, ഈ വാദത്തെ എതിർക്കുകയും  മാധ്യമങ്ങള്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമീനും പറഞ്ഞ സോളിസിറ്റർ ജനറലിനെ കോടതി ചെവിക്കൊണ്ടില്ല.

By Arya MR