Mon. Dec 23rd, 2024
തിരുവനന്തപുരം:

ലോക ജനതയുടെ മുൻപിൽ ഒറ്റപ്പെട്ട  രണ്ടുപേരാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേരി ചേരാ നയത്തിലൂടെ ലോകത്തിന് മുൻപിൽ തലയെടുപ്പോടെ നിന്ന രാജ്യമാണ് ഇന്ത്യ എന്നും എന്നാലിപ്പോൾ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവ് പറഞ്ഞിരിക്കുകയാണെന്നും ഇന്ത്യയ്ക്ക് ഇത് കരിദിനമാണെന്നും മുഖ്യമന്ത്രി ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെ സൂചിപ്പിച്ചുകൊണ്ട്  കർഷകസംഘം സംസ്ഥാനസമ്മേളനത്തിന്റെ ഉദ്‌ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.

By Arya MR