ന്യൂഡൽഹി:
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ആക്രമത്തിൽ പരുക്കേറ്റ് ആശുപത്രികളിൽ കഴിഞ്ഞിരുന്ന രണ്ട് പേര് കൂടിയാണ് മരിച്ചത്. സംഭവത്തിൽ 160 ഓളം ആളുകൾ ആശുപത്രികളിൽ ചിത്സയിലാണ്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു.വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിടുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു .ദേശീയപാതകളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പേരും,മതവും ചോദിച്ച ശേഷമാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ.