Wed. Apr 24th, 2024
ന്യൂഡല്‍ഹി:

 
ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. പത്തു വിക്കറ്റിന്റെ ദയനീയ പരാജയമാണ് ആദ്യ ടെസ്റ്റില്‍ വിരാട് കോലിക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ പരാജയത്തിനു മുഖ്യ കാരണം.

വിദേശത്ത്, ടെസ്റ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നു എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ വെല്ലിങ്ടണില്‍ ഇന്ത്യ തങ്ങളുടെ സ്വാഭാവിക പ്രകടനം പോലും പുറത്തെടുത്തില്ലെന്നു ലത്തീഫ് ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ തനിക്കു ഒട്ടും മതിപ്പില്ലെന്നു ലത്തീഫ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

By Binsha Das

Digital Journalist at Woke Malayalam