Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ‘ബാഹുബലി-2’ ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി നായകന്‍ പ്രഭാസിന്റെ തല വെട്ടിമാറ്റി ട്രംപിന്റെ തലവെച്ച് മോര്‍ഫ് ചെയ്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ്‌ ട്രംപ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബാഹുബലിയില്‍ ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോര്‍ഫ് ചെയ്ത വീഡിയോയിലുണ്ട്. മോദിയുടെ ഭാര്യ യശോദ ബെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്. ട്രംപ് വാള്‍ പിടിച്ച്‌ യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പുറത്തും കയറുന്നതുമെല്ലാം വീഡിയോയില്‍ കാണാം.