ദില്ലി:
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനികൾ നഷ്ടത്തിലായ സാഹചര്യം മുതലെടുക്കാൻ ഒരുങ്ങി ഇന്ത്യ. ചൈനീസ് കമ്പനികൾ മേധാവിത്വം തുടരുന്ന വസ്ത്രവിപണിയിൽ സ്വാധീനം നേടാനാണ് ഇന്ത്യൻ കമ്പനികൾ ശ്രമിക്കുന്നതെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതി കഴിഞ്ഞ ഏഴ് വർഷത്തിനിടെ വൻതോതിൽ ഇടിഞ്ഞിട്ടുണ്ടെന്നും അതിനാൽ ഈ അവസരം ഉപയോഗിക്കണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.