Fri. Apr 26th, 2024
അവിനാശി:

കോയമ്പത്തൂര്‍ അവിനാശിയിൽ ഉണ്ടായ അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്ന് ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ ലോറി ഡ്രൈവര്‍ ഹേമരാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുലർച്ചെ മൂന്ന് മണിയോടെ ഇന്നലെ ഉണ്ടായ അപകടത്തിൽ 19 പേരാണ് മരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam