Mon. Dec 23rd, 2024
വാഷിംഗ്ടൺ:

ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ  വിമർശനവുമായി ട്രംപ് .ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിൽ വര്‍ഷങ്ങളായി ഇന്ത്യ ഭീമമായ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നതെന്നാണ് പരാതി. ഈ ഉയര്‍ന്ന ചുങ്കം മൂലം ഇരു രാജ്യങ്ങളും തമ്മിൽ  വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.അമേരിക്കൻ ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാര ബന്ധത്തെ കുറിച്ച് സംസാരിക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.