Wed. Jan 22nd, 2025
ശ്രീനഗർ:

 
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  ദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇതേത്തുടർന്ന് ജമ്മു കാശ്മീരിലെ പ്രധാന നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളയടക്കം ഉള്ള പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കിയിരുന്നു. കൂടാതെ, എല്ലാ ആശയവിനിമയ മാർഗങ്ങളും കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ജനുവരി അവസാനമാണ് 2ജി ഇന്റര്‍നെറ്റ് സംവിധാനം കാശ്മീരിൽ പുനഃസ്ഥാപിച്ചത്.

By Arya MR