Sat. Jan 18th, 2025
ന്യൂഡൽഹി:

കൊറോണ വൈറസ് ഭീതിയെ തുടർന്ന്  ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച്‌ 28 വരെയായിരുന്നു മുന്‍പ് സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നത്. ഇത് ജൂണ്‍ 20 വരെയായി നീട്ടുകയായിരുന്നു. ഔദ്യോഗിക അറിയിപ്പ് ഇന്നുതന്നെ പുറത്തുവരുമെന്നാണ് സൂചന. ചൈനയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇതുവരെ 2,118 ജീവനെടുത്തു.