Sat. May 4th, 2024

 

തുർക്കി:

തുർക്കിയിൽ ഇസ്താംബുൾ സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരത്തിനിടെ തെരുവ് നായ  വഴിതെറ്റി ഗ്രൗണ്ടിലേക്ക് കടന്നു. തുർക്കിയിലെ ഫാത്തിഹ് കരഗാമ്രോക്ക് എസ്‌കെയും ഗിരെൻസുസ്പോറും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടയ്ക്കായിരുന്നു സംഭവം. പിച്ചിലിറങ്ങിയ നായ പന്ത് കൈക്കലാക്കി കളിക്കുകയും ചെയ്തു.  കളിക്കാരും റഫറിയും നായയിൽ നിന്ന് പന്ത് തിരിച്ചുപിടിക്കാൻ പാടുപെട്ടു. നായ മൂലം കളി തടസപ്പെട്ടുവെങ്കിലും പന്ത് കൈകാര്യം ചെയ്യാനുള്ള നായയുടെ കഴിവിനെ ഏവരും പ്രശംസിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ ഈ വീഡിയോ.